Thursday, July 31, 2008

രഹസ്യകോഡില്‍ കൊടകരയും

“കാദ്രക്കാ ങ്ങ്‌ള് അറിഞ്ഞാ”

“എന്താടാ പഹയാ കാര്യം... നീ ബെല്ലാണ്ട് കെതയ്ക്കണ്..കൊറച്ച് നേരം അബടെ കുത്തിരിക്കീന്‍“

“രഹസ്യകോഡ് കണ്ടുപിടിച്ചേക്കണ്”

“എന്തിന്റെ”

“ഭീകരരുടെ.. ബാക്ക്‌ന്നാ കോഡ് ബി എ സി ക്കെ. അതിലെന്നെ ബി ബാംഗ്ലൂരിനും എ അഹമ്മദാബാദും ആണെന്നാ പറയണത്“

“അപ്പോ സിയും ക്കെയും എന്താടാ പഹയാ”

“ന്‌ക്ക് ബെല്യ നിശ്ചയല്യാ കാദ്രക്കാ”

“ന്റെ ബദരീങ്ങളേ ഇനീപ്പോ സി ചാലക്കുടീം ക്കെ കൊടകരേം ആണാ. കൊടകരേം ചാലക്കുടീം ഒക്കെ ഫെയ്മസായിപ്പോയില്ലേന്ന്, ബ്ലോഗുകള്‍ മൂലം. അള്ളാ കാത്തോളണേ ”

8 comments:

അജ്ഞാതന്‍ said...

ഹ ഹ ഹ!!... k കൊയിലാണ്ടിയാണ് മാഷെ......

Sarija NS said...

“കൊടകരേം ചാലക്കുടീം ഒക്കെ ഫെയ്മസായിപ്പോയില്ലേന്ന്, ബ്ലോഗുകള്‍ മൂലം. അള്ളാ കാത്തോളണേ ”


ആ വിശാലനല്ലെ എല്ലാത്തിനും കാരണം!!!!!

mmrwrites said...

ബോംബിട്ടാല്‍ വിശാലന്‍ വിഴുങ്ങിക്കോളും.

നിരക്ഷരൻ said...

:) :)

ശ്രീ said...

ഹയ്യോ ചാലക്കുടീം പെട്ടോ...?

;)

OAB/ഒഎബി said...

ബീഎസീ ന്നല്ലെ....
ഒഎബി എന്നല്ലല്ലൊ..ഞമ്മള്‍ രക്ഷപ്പെട്ടു.

smitha adharsh said...

അത് കലക്കി..

മഴമേഘം said...

മഴമേഘത്തിന്റെ കിന്നാരങ്ങള്‍ വായിച്ച എല്ലാവര്‍ക്കും നന്ദി