Sunday, August 17, 2008

ഇക്കാ പഞ്ച് ഓഫര്‍

“കാദ്രക്കാ.. കാദ്രക്കാ.. “

“അള്ളാ ഇതേതു പഹയനാ ബെളുപ്പിനെ കിടന്നു തൊള്ളതൊറക്കണെ ”

“കാദ്രക്കാ..ഇതു ഞമ്മളാ സുബൈര്‍”

“ഹാ ജ്ജാണാ”

“കാദ്രക്കാ...ഞമ്മക്ക് ഒരു ഡൌട്ട്”

“ജ്ജ് പറയ്”

“ഈ ഇക്കാ പഞ്ച് ഓഫര്‍ എന്നാല്‍ എന്താ”

“ഹാ... ഇക്കാന്നു ബെച്ചാ ഞമ്മള്‍, പഞ്ച്ന്നു ബെച്ചാ ഇടി... അപ്പോ ഞമ്മളെ ഇടിക്കാനുള്ള ഓഫര്‍.. ജ്ജ് കൊട്ടേഷന്‍ ടീമിലേ ആളേല്ലേന്ന്..”

“അല്ല കാദ്രക്കാ...ഇതു കണ്ടാ”




“ന്റെ ബദരീങ്ങളെ ഞമ്മള് ഈ ഹിമാറിനെ എന്താ ചെയ്യ? ഇത് ഇക്കാ പഞ്ച് ഓഫര്‍ എന്നല്ല ഏക്ക്-കാ പാഞ്ച് ഓഫര്‍ എന്നാണ്. ഒന്നെടുത്താല്‍ അഞ്ച് ഫ്രീ എന്നു”